കഥകള്‍

കളിപ്പാട്ടമനുഷ്യര്‍
പകല്‍ മായുകയാണ് ബോര്ഡിംഗ് സ്കൂളിലെ മുല്ല വള്ളികള്ക്കിടയിലുള്ള സിമന്റ് ബെഞ്ചില് നിഷീമ തനിച്ചിരുന്നു അവളെ നോക്കി അവള്ക്കു ചുറ്റും മിണ്ടാത്ത ചലിക്കാത്ത അനേകം കളിപ്പാട്ടങ്ങള് നിരന്നിരുന്നു. നിഷീമ അവയൊന്നും ശ്രദ്ധിച്ചില്ല അവള്ക്കു അവയൊക്കെ എന്നേ മടുത്തിരുന്നു. കറുത്ത നൈലോണ് നൂലുകള് കൊണ്ട് തുന്നിച്ചേര്ത്ത മീശയുള്ള ഒരു പാവയെ നിഷീമ കൈയിലെടുത്തു എന്നിട്ട് അതിന്റെ മുഖത്തേയ്ക്കു നിഷ്കളങ്കമായി നോക്കിയവള് പറഞ്ഞു ."പപ്പയെന്താ എന്നെ കൊണ്ട് പോകാന് വരാത്തെ പാവക്കുട്ടീ ,ബിന്ദൂം,രാജിലേം ശ്യമിലും വിഷ്ണുവും ഒക്കെ ക്രിസ്തുമസ് അവധിക്കു വീട്ടിലേക്കു പോയി. എന്നെ മാത്രം ആരും കൊണ്ട് പോവാനില്ല . പപ്പയ്ക്കും മമ്മിയ്കും ന്നെ വേണ്ടേ..... അവളുടെ ഒച്ചയിടരിതുടങ്ങി ഹും ആരെയും ആര്ക്കും വേണ്ട കുട്ടീ മനുഷ്യരെല്ലാം ഞങ്ങളെ പ്പോലെ പവകലാ മിടിക്കുന്ന ഹൃദയമുള്ള പാവകള് ആരോടും സ്നേഹമില്ലാത്ത ജീവിക്കാന് വേണ്ടി എന്ത് കോപ്രായവും കാട്ടുന്ന ആരെയും ചതിക്കുന്ന അരുടെയൂ ഞാണിന്മേല് കളിക്കുന്ന പാവകള്. നിഷീമയുടെ ചോദ്യത്തിന് മീശക്കാരന് പാവ ഇങ്ങനെ ഉത്തരം നല്കി നിഷീമ തന്റെ കണ്ണില് നിന്നും അടര്ന്നു വീണ നീര്മുത്തുകള് തുടച്ചു മാറ്റി പിന്നെയവള് പാവയോട് പറഞ്ഞു അവര്ക്കെന്നെ വേണ്ടെങ്കിലും എനിക്കവരെ വേണം അവരെവിടെയാ ഉള്ളെന്നു വച്ചാല് എനിക്കങ്ങോട്ട് പോകണം ഒരു പെണ്പാവ അവളുടെ അഭിപ്രായം സരിവെച്ചു നിഷീമ മറ്റൊന്നും ചിന്തിച്ചില്ല ചുറ്റും ഒന്ന് നോക്കി ക്ലാര സിസ്റെരും അന്നാമ്മ സിസ്റെരും സംസാരിക്കുകയാണ് അതിനാല് അവരെ കണ്ണ് വെട്ടിക്കുന്നത് എളുപ്പം തന്നെ. എന്നാലും ഗേറ്റിനു കാവല്ക്കാരന്റെ കണ്ണ് എങ്ങനെ വെട്ടിക്കും. വരുന്നത് വരട്ടെ. അവള് മുന്പോട്ടു നടന്നു. അതാ.... ഗേറ്റിനു കാവല്ക്കാരനില്ല . ആരോ അവള്ക്കായി ഗേറ്റിന്റെ വാതിലുകള് മലര്ക്കെ തുറന്നിട്ടിരിക്കുന്നു നഗര ഹൃദയത്തിലേക്കുള്ള വാതിലിലൂടെ അവള് പുറത്തേയ്ക്ക് നടന്നു. അങ്ങനെ എത്ര ദൂരം താന് നടന്നു വന്നു കൊച്ചു നിശീമയ്ക്കറിയില്ല .അവളുടെ കുഞ്ഞു പാദങ്ങള് നന്നേ വേദനിച്ചു .നേരം ഇരുട്ടിയിരിക്കുന്നു .തന്നെ നോക്കി കണ്ണുരുട്ടുന്ന വഴിവിലക്കിനെ അവള് ഭയത്തോടെ നോക്കി ഇനിയെങ്ങോട്ട് പോവണം പപ്പയും മമ്മിയും എവിടെ ? അവളുടെ മനസ്സിലൂടെ ഒരായിരം ചോദ്യങ്ങള് ഓടി മറഞ്ഞു ഏതോ ഞാണിന്മേല് കളിക്കാരന്റെ ഞാണില് നിന്നാടുന്ന ആയിരം മനുഷ്യകളിപ്പട്ടങ്ങള്ക്കിടയില് നിശ്ചലയായി അവള് നിന്ന്. തെല്ലകലയല്ലാതെ തന്നെയോര്ത് വിലപിക്കുന്ന കളിപ്പാട്ടങ്ങളെ അവള് അപ്പോള് ഓര്ത്തില്ല മനുഷ്യക്കളിപ്പട്ടങ്ങള്ക്കിടയില് അവള് അവയെ മറന്നു പോയിരിക്കാം
                                              -അരുണ സാന്ദ്ര

പുറമ്പോക്കിലെ മരങ്ങള്‍.

                                                      -പ്രകാശന്‍ മാണിക്കോത്ത്.
അന്ന് വളരെ ചെറിയ ഒരു ഹൈസ്കൂളായിരുന്നു ഞങ്ങളുടേത്.നാന്നൂറ് കുട്ടികള്‍ മാത്രം.സ്കൂള്‍ ആരംഭിച്ചിട്ട് രണ്ടോ മൂന്നോ വര്‍ഷമേ ആയിട്ടുള്ളൂ.ഞങ്ങളധ്യാപകരായി കുറച്ചു ചെറുപ്പക്കാര്‍ ചൊവ്വ.ബി.എസ് സെന്ററിന്റെ ഊര്‍ജം മുഴുവനും എന്റെ ഉള്ളിലുണ്ടായിരുന്നു.പാഞ്ഞു നടന്ന് എല്ലാ ക്ലാസിലും ചുമര്‍ മാസികകളുണ്ടാക്കി.സാഹിത്യസമാജത്തില്‍ ഒരുപാട് കുട്ടികളുണ്ടായിരുന്നു.പഴയ പാഠ്യ പദ്ധതിയായിരുന്നു.ശനിയാഴ്ചകളില്‍ സാഹിത്യ സമാജം കൂടി.ഒരു കൈയെഴുത്ത് മാസികയുണ്ടാക്കാന്‍ തീരുമാനിച്ചു. കുട്ടികള്‍ പൂര്‍ണമായുമുണ്ടാക്കിയതായിരിക്കണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു.നല്ല പ്രതികരണമായിരുന്നു.ഒരുപാട് സൃഷ്ടികള്‍ കിട്ടി.കുട്ടികള്‍ തന്നെ വരയ്ക്കുകയും എഴുതുകയും ചെയ്തു.ഇനി അതിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിക്കണം.ഡോ :വത്സലന്‍ വാതുശേരി എന്റെ പരിചയക്കാരനായിരുന്നു.അദ്ദേഹം ഒരു ബസ്സിലായിരുന്നു വന്നത്.കൈയെഴുത്ത് മാസിക ഏറ്റു വാങ്ങാന്‍ സ്കൂള്‍ ഒരു സുന്ദരിയായ പെണ്‍കുട്ടിയെ ഏര്‍പ്പാടാക്കിയിരുന്നു.പലപ്പോഴും അണിയറയിലായിരുന്നു എനിക്ക് സ്ഥാനം.വത്സലന്‍ വാതുശേരി ഓഫീസിലിരുന്ന് മാസിക വായിച്ചു. ഹെഡ്മാസ്റ്റര്‍ അധ്യക്ഷപ്രസംഗത്തിനു ശേഷം അദ്ദേഹത്തെ പ്രകാശന കര്‍മ്മത്തിന് ക്ഷണിച്ചു.സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയായിരുന്നു അപ്പോള്‍.അത്രമേള്‍ ഗ്രാമീണരും നിഷ്കളങ്കരുമായിരുന്നു കുട്ടികള്‍.വത്സലന്‍ വാതുശേരി പ്രസംഗം തുടങ്ങി;ഈമാസികയില്‍ ഒരു കവിതയുണ്ട് വരികള്‍ ഇങ്ങനെയാണ്,
പെണ്ണിന് കനകം കനമാണെങ്കിലും
കൊണ്ടു നടപ്പാന്‍ കൊതിയേറെ”
ഇതെഴുതിയ ശ്രീജിന്‍ സി.കെ.യെ മാസിക ഏറ്റു വാങ്ങാന്‍ വേദിയിലേക്ക് ക്ഷണിക്കുന്നു.


പിന്‍നിരയിലെവിടയോ ഇരിക്കുന്ന കറുത്ത കുറിയ ലജ്ജാലുവായ കുട്ടി വിയര്‍ത്ത് സ്റ്റേജില്‍ വന്ന് മാസിക വാങ്ങി.എങ്ങും കൈയടി പിന്നീട് പാനൂര്‍ ഹൈസ്കൂളില്‍ കൈയെഴുത്ത്മാസികയുടെ മത്സരവും പ്രദര്‍ശനവുമു ണ്ടായിരുന്നു.അക്കാലത്ത് ഞങ്ങളുടെ സ്കൂളിന് മത്സരങ്ങളിലൊന്നും സമ്മാനം കിട്ടാറുണ്ടായിരുന്നില്ല.എനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു,പക്ഷെ വടിവൊത്ത കൈയക്ഷരത്തിലും ചിത്രത്തിലും വിദഗ്ദരുണ്ടാക്കിയ മാസികകള്‍ക്കിടയില്‍ നിറപ്പകിട്ടില്ലാതെ അനാഥമാക്കി കിടക്കുക യായിരുന്നു ഞങ്ങളുടെ മാസിക.പ്രദര്‍ശിപ്പിച്ച മാസികയില്‍ ഏറ്റവും മോശം ഞങ്ങളുടേതായിരുന്നു. വല്ലാതെ നൊന്തു.
ഇതോടെ പഴയകാല ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പോലെ എന്റെ മനസ്സിലുണ്ട്.ഇന്ന് സ്കൂളാക്കെ മാറി.മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹൈസ്കൂളില്‍ രണ്ടായിരത്തി അഞ്ഞൂറിലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്.കൂറ്റന്‍ ബില്‍ഡിങ്ങുകള്‍.കലോത്സവങ്ങളിലും സാഹിത്യോത്സവങ്ങളിലും ഒരുപാട് സമ്മാനങ്ങള്‍.മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിയാരം ആയുര്‍വേദ കോളേജില്‍ നിന്നു ഒരു മാഗസിന്‍ അയച്ചു കിട്ടി.വിലാസം കണ്ടപ്പോഴേ അവിടെ പരിചയക്കാരാരുമില്ലെന്ന് ഓര്‍ത്തതാണ്.മനോഹരമായ ലേഔട്ടിലുള്ള മേഗസിനില്‍ ചെറിയ അക്ഷരത്തില്‍ ഒരു കുറിപ്പ്:അക്ഷരത്തിന്റെ വഴിയിലൂടെ ആദ്യമായി നടത്തിയ ഗുരുനാഥന് ,സ്നേഹപൂര്‍വ്വം ശ്രീജിന്‍.സി.കെ .ശ്രീജിന്‍ എന്ന പഴയകുട്ടിതന്നെയായിരുന്നു മാഗസിന്റെ എഡിറ്ററും കോളേജിന്റെ ചെയര്‍മാനും.എന്റെ ഓര്‍മ്മകളില്‍ കൈയെഴുത്ത്മാസിക തളിര്‍ത്തു ചെടിയാവുന്നതു പോലെ തോന്നി.ശ്രീജിന്‍.സി.കെ കഴിഞ്ഞ മാസം ചോദിച്ച് ചോദിച്ച് എന്റെ വീട്ടില്‍ വന്നിരുന്നു.പഴയ കുട്ടിയെ പോലെ തന്നെ,മുടികൊഴിഞ്ഞിട്ടുണ്ട്.എന്റെ വീട്ടിലെ കോലായിലിരുന്ന് അവന്‍ പറഞ്ഞു:പരിയാരം മെഡിക്കല്‍ കോളേജില്‍ രണ്ടു മൂന്ന് വര്‍ഷമായി മാഗസിനില്ലായിരുന്നു. ഞങ്ങളാരംഭിച്ചു. വലിയ കവിയൊന്നു മായില്ലെങ്കിലും ഞാന്‍ സംഘാടകനായി അവന്‍ ചിരിച്ചു.അപ്പോള്‍ അവന്റെ കറുത്ത മുഖത്തെ കുഞ്ഞുപല്ലുകള്‍ക്ക് നിറയെ വെളിച്ചമുണ്ടായിരുന്നു.
ഞാനിപ്പോള്‍ പാനൂര്‍ സബ്ജില്ലാ വിദ്യാരംഗം കണ്‍വീനറാണ്.പുതിയ ഓരോ കൈയെഴുത്ത്മാസികയും കാണുമ്പോള്‍ ശ്രീജിന്‍.സി.കെ.യെ ഓര്‍ക്കും.പുറം പോക്കുകളില്‍ നിന്നും തല നീട്ടുന്ന കാട്ടുപൂക്കളുടെ ഗന്ധം തേടും.തീര്‍ച്ചയായും മനസ്സില്‍ അല്‍പ്പം കവിതയുള്ള ഡോക്റ്റര്‍ സ്റ്റെതസ്കോപ്പു വെയ്കുമ്പോള്‍ അത് തൂവല്‍ സ്പര്‍ശം പോലെ മൃദുലമായിരിക്കും.
                                                -പ്രകാശന്‍ മാണിക്കോത്ത്
                പി.ഒ.തൂവക്കുന്ന്
                കൊളവല്ലൂര്‍
                     പാനൂര്‍
670693
Mob:9947940109 
പ്രഭാതസൂര്യന്‍ ഉദിച്ചുയരുന്നു. കഴുകന്മാര്‍ ആകാശത്ത് വിരിമാറുയര്‍ത്തി വട്ടമിട്ടുപറക്കുന്നു. കഴുകന്മാര്‍ ശക്തിമന്മാരാണ് ! കുട്ടികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍.


എങ്കിലും അത് കറുപ്പാണ്-ഒരു വികൃതി കുട്ടന്‍ അങ്ങനെയൊന്നുമില്ല ഏതു കറുപ്പിലും ഒരു വെള്ളയുണ്ടാവും.നീ മനുഷ്യരെ കണ്ടിട്ടില്ലേ................... ഒരു ബുദ്ധിമതി അവയ്ക്ക് ഭാരം കൂടുതലാണ്-


എങ്കിലും പറക്കുന്ന കാഴ്ച മനോഹരം. തര്‍ക്കം തുടര്‍ന്നു. കഴുകന്‍ തന്നെ സംശയമെല്ലാം തീര്‍ത്തു കൊടുത്തു. ഉറ്റസുഹൃത്തിനെ പോലെ.


ആട്ടിന്‍ തോലിട്ട ചെന്നായയെ കുട്ടികള്‍ കണ്ടില്ല. പക്ഷെ അന്നവര്‍ തിരിച്ചറിഞ്ഞു. അവന്റെ വജ്രമുനയുള്ള നഖങ്ങള്‍ അവരുടെ ദേഹത്ത് പതിഞ്ഞപ്പോള്‍.


പിറ്റേന്ന് ടീച്ചര്‍ പറഞ്ഞു ബാഹ്യസൗന്ദര്യം ഒന്നിനും ഒന്നല്ല – അവന്റെ ചിത്തമാണ് പരംപ്രധം.


ആധൂനിക മനുഷ്യനും കഴുകനാണോ എന്ന സംശയം ബാക്കിയാക്കി ആ കൊച്ചു മനസ്സ് 4ാം ക്ലാസ്സിലെ മലയാളം പാഠ പുസ്തകത്തിലെ താളുകള്‍ മറിച്ചു.




DILSREE
X-A
 
നഖം വളര്‍ത്തിയ പെണ്‍കുട്ടി


തന്റെ കൊല്ലുന്നനെയുള്ളകൈകളിലേക്ക് സരളനോക്കി ചുക്കിചുളിഞ്ഞ കൈവിരലുകളിലെ പറ്റെവെട്ടിയ നഖച്ചാലുകളില്‍ ചുക്കിചുളിഞ്ഞ കൈവിരലുകളിലെ പറ്റെവെട്ടിയ നഖച്ചാലുകളില്‍ പഴുപ്പിന്റെ മഞ്ഞപ്പ്. തലയിലെ പുണ്ണുകള്‍ വരണ്ടു വിണ്ടിരിക്കുന്നു. അത് അവളെ വേദനിപ്പിച്ചു.ഓയിന്‍മെന്റ് ട്യൂബില്‍ നിന്ന് പുറത്തേക്കു വന്നതും മഞ്ഞപ്പഴുപ്പുപോലെന്ന്. ഓയിന്‍മെന്റ് തലയില്‍ പുരട്ടിയപ്പോള്‍ നേര്‍ത്തപുകച്ചില്‍. അവള്‍ കണ്ണുകള്‍ അടച്ചു. അടരാന്‍ വെമ്പിയ അവസാന ജലബിന്ദുവും കണ്‍കോണിലൂടെ ഉതിര്‍ന്നു വീണു. നീണ്ടനഖങ്ങള്‍ വളര്‍ത്തുക അതിന് നല്ല നല്ല ചായങ്ങള്‍ പൂശുക എന്നത് അവളുടെ സ്വപ്നമായിരുന്നു. ഉറ്റവരും ഉടയവരും അന്നേപറഞ്ഞു "നഖം വലര്‍ത്തുന്നത് ഭംഗിതന്നെ പക്ഷെ അത് ശുചിയായ് സൂക്ഷിക്കണം" പക്ഷെ ക്ലാസുകളില്‍നിന്നും ക്ലാസുകളിലേക്ക് സഞ്ചക്കവെ നഖപരിപാലനത്തിന് എവിടെ സമയം? ഒടുക്കം വയറിളക്കവും ചര്‍ദ്ദിയും വന്ന് ആരൊക്കെയോ തന്നെ ആശുപത്രിയിലേക്കെടുത്ത് ഓടുമ്പോഴും ആശുപത്രിയിലെ തൂവെള്ള വരിയിട്ടകിടക്കയില്‍ കിടന്ന് അബോധങ്ങളിലേക്ക് മറയുമ്പോഴും നഖത്തിന്റെ സൗന്ദര്യമായിരുന്നു മനസ്സിന്റെ സന്തോഷം. “കുട്ടി ഉറങ്ങ്വാണോ ?” സരള പാതിമയക്കത്തില്‍നിന്നും ഞെട്ടിയുണര്‍ന്നു.അടുത്തബെഡിലെ ചേച്ചി വന്നിട്ട് 2 ദിവസമായെങ്കിലും ഇതുവരെ തന്നോടൊന്നു ചിരിച്ചിട്ടുപോലുമില്ലാത്ത ഇവര്‍ ഇന്ന് തന്നോട് സംസാരിക്കുന്നു സരളയ്ക്ക് അദ്ഭുതം തോന്നി.”അല്ല" സരള ഒന്ന് മന്ദഹസിച്ചുകൊണ്ട് പറഞ്ഞു. എന്താണ് അസുഖം എന്നവര്‍ ചോദിച്ചപ്പോള്‍ തന്റെ നഖങ്ങളിലേക്ക് ഗദ്ഗദത്തോടെനോക്കി സരളതന്റെ രോഗത്തെ പറ്റിപറയവെ അവരുടെ മുഖം ചുവന്നു അവളില്‍നിന്നും കണ്ണുകളെ പറിച്ചെടുത്ത് ജാലകങ്ങള്‍ക്കപ്പുറം ആകാശനീലിമയില്‍ ജ്വലിക്കുന്ന കണ്ണുകളോടെ നോക്കി അവര്‍ ഉറച്ചസ്വരത്തില്‍ പറഞ്ഞു "നഖം വളര്‍ത്തണം മൂര്‍ച്ചയുള്ള നഖങ്ങളും കൂര്‍ത്തപല്ലുകളും വേണം അതുമാത്രമാണ് പെണ്ണിന്റെ ആയുധം " സരള അവരെതന്നെ അല്‍പ്പനേരം നോക്കിനിന്നു പിന്നെ അവര്‍ പറഞ്ഞതിന്റെ പൊരുള്‍ തേടി തേടി അവള്‍ ഒരു ഗാഢനിദ്രയിലേക്ക് വഴുതിവീണു.അതിനിടയില്‍ എപ്പോഴോ അവര്‍ പറഞ്ഞു "ഞാനിന്ന് പോവും" പക്ഷെ അത് അവള്‍ കേട്ടില്ല. ഉറക്കമുണര്‍ന്നപ്പോള്‍ ബെഡ്ഡില്‍ ചേച്ചിയില്ലായിരുന്നു. സരളയ്ക്കാകെ മടുപ്പ്തോന്നി വെയില്‍ മായാന്‍ പോവുകയായിരുന്നു. അല്പനേരം അതുനോക്കികിടന്നു പിന്നെ ആരോ റൊട്ടിപൊതിഞ്ഞുകൊണ്ടുവന്ന പത്രത്താളിലൂടെ വെറുതെ കണ്ണാടിക്കവെ ഒട്ടൊരത്ഭുതത്തോടെ അടുത്തബെഡ്ഡില്‍ കിടന്ന ചേച്ചിയുടെ ഫോട്ടോ പത്രത്തില്‍ അവള്‍ തിരിച്ചറിഞ്ഞു. പതറുന്ന ശബ്ദത്തില്‍ അവളാ വാര്‍ത്ത വായിച്ചു.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ബസ്സില്‍

അപമാനിക്കപ്പെട്ടു. ”


അവളുടെ വിറയ്ക്കുന്ന കൈകളില്‍ നിന്നും പത്രത്താള്‍ ഊര്‍ന്നുവീണതവളറിഞ്ഞില്ല.ചേച്ചിയുടെ വാക്കുകള്‍ അവളുടെ കാതില്‍ മാറ്റൊലികൊണ്ടു.
ARUNASANDRA
VIII-P