കലോത്സവം

നിറങ്ങള്‍ പെയ്തിറങ്ങുന്ന കലോത്സവ വേദികളില്‍ രാജീവ്‌ ഗാന്ധി മെമ്മോറിയല്‍ ഹൈസ്കൂള്‍ പ്രകാശം ചൊരിയുന്നു. 1998 ഇല്‍ പാനൂര്‍ സുബ്ജില്ല കലോത്സവത്തില്‍ കിരീടമണിഞ്ഞുകൊണ്ട് ഈ സ്കൂള്‍ തങ്ങളുടെ സാന്നിധ്യ മറിയിച്ചു. പിന്നീട് ഇതുവരെ യുവജനോത്സവം അറബിക് കലോത്സവം സംസ്ക്രിതോല്സവം എന്നിവയില്‍ വിജയകിരീടം ചൂടുന്നു . എത്രയോ വിദ്യാര്‍ഥികള്‍ ജില്ല, സംസ്ഥാന തലങ്ങളില്‍ അനശ്വരങ്ങളായ കലസംഭാവനകള്‍ ഇതിനകം അടയാളപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. അതുപോലെ 1999-2000, 2004-2005 വര്‍ഷങ്ങളില്‍ യുവജനോത്സവത്തിനു വേദിയായത് ഈ സ്കൂള്‍ ആണൂ.സംഘാടനത്തിന്ടെ സൂക്ഷ്മത കൊണ്ട് മാതൃകയാവാന്‍ ആ വര്‍ഷങ്ങളിലെ കലോത്സവത്തിനു എന്നത് സാഭിമാനം ഒര്മിക്കട്ടെ. പോയകാലത്തിന്റെ നാള്‍വഴികളില്‍ സവിശേഷമായ അംഗീകാരങ്ങള്‍ ഈ സ്കൂളിനു ലഭിച്ചിട്ടുണ്ട്. ഏറ്റവും നല്ല വിദ്യലയതിനുള്ള മാധ്യമം `വെളിച്ചം അവാര്‍ഡ് -മുന്ന് വര്ഷം- ദേശാഭിമാനി അവാര്‍ഡ്‌ 2007-2008 എന്നിവ ഈ സ്കൂള്‍ നേടിയിട്ടുണ്ട്. സംസ്ഥാന തലത്തില്‍ സംമാനര്‍ഹാരായ ലൌസി ഷൈന്‍ എബ്രഹാം, ഐശ്വര്യ മുകുന്ദ് , ഷിത, ഷഹനാസ് , ശ്രിതുന്‍ നാളിന കുമാര്‍, ഷഹന , ശ്രീലക്ഷ്മി ....................അങ്ങിനെ അവരുടെ നിര ഏറെ നീണ്ടതാണ്. ഭാവിയുടെ ആകാശതില് കലയുടെ പുതിയ അക്ഷരങ്ങള്‍ തെളിയിക്കാന്‍ പ്രതിഭാധനരായ ഒരുപാടു വിദ്യാര്‍ഥികള്‍ ഈ വര്‍ഷവും ഒരുങ്ങി നില്‍ക്കുന്നു
.
പരിചമുട്ടു കളി സംസ്ഥാന തലം എ ഗ്രേഡ്

കോല്ക്കളി സംസ്ഥാന തലം എ ഗ്രേഡ്























കലോത്സവം സ്കൂള്‍ തലം 2010-11