വയലിന്റെ തേങ്ങല്‍
സ്വര്‍ണക്കതിരും ചിലയ്ക്കുന്ന പക്ഷിയും
നൊമ്പര സ്വപ്നമായി മാറിയല്ലോ
മാനത്തെ പഞ്ഞിയാം മേഘങ്ങള്‍ തന്‍ നിറം
മാറി കറൂരുപ്പാവാന്‍ കാത്തിരിപ്പൂ
വേനല്‍ കഴിഞ്ഞു മഴക്കാലമെത്തുമ്പോള്‍
സന്തോഷം കൊണ്ടവള്‍ കുളിരണിയും
വൃശ്ചികക്കുളിരില്‍ പുതപ്പഴിഞ്ഞാലുമെന്‍
കാത്തിരിപ്പെന്നും നിരാശ തന്നെ
പുല്‍നാമ്പ്പോലും വെറുത്ത ഞാന്‍ വെറും
തരിശിന്റെ ഭാഗമായി മാറിപ്പോയി
മാനത്തെ മേഘത്തിന്‍ വരവും പ്രതീക്ഷിച്ചു
കാത്തിരിപ്പൂ വയല് കണ്ണും നട്ട് ...................
നൊമ്പര സ്വപ്നമായി മാറിയല്ലോ
മാനത്തെ പഞ്ഞിയാം മേഘങ്ങള്‍ തന്‍ നിറം
മാറി കറൂരുപ്പാവാന്‍ കാത്തിരിപ്പൂ
വേനല്‍ കഴിഞ്ഞു മഴക്കാലമെത്തുമ്പോള്‍
സന്തോഷം കൊണ്ടവള്‍ കുളിരണിയും
വൃശ്ചികക്കുളിരില്‍ പുതപ്പഴിഞ്ഞാലുമെന്‍
കാത്തിരിപ്പെന്നും നിരാശ തന്നെ
പുല്‍നാമ്പ്പോലും വെറുത്ത ഞാന്‍ വെറും
തരിശിന്റെ ഭാഗമായി മാറിപ്പോയി
മാനത്തെ മേഘത്തിന്‍ വരവും പ്രതീക്ഷിച്ചു
കാത്തിരിപ്പൂ വയല് കണ്ണും നട്ട് ...................
വൈഷ്ണ.പി.വി എട്ടാം തരം ബി
നീ
നീ ആ വാക്ക്
വാക്യം.
വീണ്ടും.
ഓര്‍മ്മകളുടെ
ദുര്‍ഗന്ധം.
കറുപ്പില്‍ വെള്ള പൂശിയ
കൈയ്യില്‍
വെള്ള പൂശിയവന്‍
ദ്രവിച്ചു തുടങ്ങിയ
ഇലകള്‍
മരത്തെ തിരഞ്ഞപ്പോള്‍
അപാരമായ
അനന്തത
ഇനി ജീവ വായു
നല്‍കേണ്ടവന്‍
അച്ചന്‍ ആടിഉലഞ്ഞ
ജീവിതം
അമ്മയുടേത്
നനവില്‍കുതിര്‍ന്നത്
വീണ്ടും കയ്പു വീണ
കവിള്‍
വിയര്‍പ്പു ഗന്ധമുള്ള
ജീവിതങ്ങളെ
തീര്‍ത്തവന്‍
ഗൂഗിളും യാഹുവും
ജിറ്റി എയും റോഡ്റാഷും
ഒടുവില്‍
മണ്ണും വിയര്‍പ്പും
ഡിലീറ്റ്ചെയ്തവന്‍.
സ്വപ്നത്തിലെ
നീ
പടര്‍ന്ന്
പന്തലിച്ച്
ജന്മവും
ജീവിതവും
സന്തോഷവും
അങ്ങനെ ഒരുപാട്
ഒരുപാട്........
ആത്മമേളം
നീ... രക്തസാക്ഷിയാണത്രെ...
പുത്രാ... നീ മിന്നുന്നതാരമാണത്രെ...
നാളത്തെ പൗരനാവേശമാകണ്ടവനത്രെ... നീ...
നിന്നോര്‍മ്മയില്‍... ജീവിതയാത്ര നടത്തേണ്ടവരെത്ര...
ചേതനയറ്റ നിന്‍... ദേഹം
പട്ടില്‍ പുതഞ്ഞുകിടക്കുമ്പോള്‍... കുഞ്ഞേ
കരള്‍നുറുങ്ങുമീ...വേദനതിന്ന്
ഏകാന്തതയുടെ ആഴങ്ങളിലീയമ്മ...
ഓര്‍മ്മയില്‍...നിന്‍മുഖം തെളിവാര്‍ന്നങ്ങനെ...
സ്നേഹത്തിന്‍ ഉറവകള്‍ സമൃദ്ധമായങ്ങനെ...
പാല്‍ നിറവുപോല്‍...
ഊഷരഭൂവില്‍ മഴത്തുള്ളിയെന്നപോല്‍...
കുഞ്ഞേ... അമ്മയെന്നൊന്ന് വിളിക്കുമോ?...
പുത്രാ... പിഴച്ചുവോ നിന്‍ സ്വപ്നങ്ങള്‍...
യാഗാശ്വം പോല്‍ കുതിക്കുമീ... സമരകാഹളങ്ങള്‍...
കിതയ്ക്കാതെ... ഇടറിവീഴാതെ...നീ തെളിച്ച
തീ പന്തങ്ങള്‍...എരിഞ്ഞുതിര്‍ന്നതോ
കുഞ്ഞേ അണയുന്ന നിന്‍ ചിതാധൂളികള്‍
ഹൃത്തിലേറ്റി ഈ വൃദ്ധന്‍ ശീഷ്ട-
ജീവിതയാത്ര തുടരട്ടെ...
KEERTHANA
IX-G