2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

ഇത് ജൂണ്‍
പുതുമഴയുടെ നനുത്ത സ്പര്‍ശം ഭൂമി ഏറ്റുവാങ്ങുന്നസമ്മോഹനമായ നിമിഷങ്ങള്‍.......
ആകാശവുമ് ഭൂമിയും തളിര്‍ത്ത് പുതു സ്വപ്നങ്ങള്‍ക്ക് നിറംചാര്‍ത്തുന്നു. ചെടികളില്‍ പുതിയ തളിരുകളും പുഴയില്‍പുതിയ ഓളങ്ങളും പിറക്കുന്നു. അറിവ് തേടുന്നകുഞ്ഞുമനസ്സുകളുടെ കിനാക്കളില്‍ അന്വേഷണത്തിന്റെപുതിയ വന്‍കരകള്‍ രൂപപ്പെടുന്നു. ഒരു ഗ്രാമത്തിനാകെ
തണലും തണുപ്പും നല്‍കുന്ന, പച്ചിലകളും പൂവും നിറഞ്ഞഒരു പൂമരം ചിലപ്പോഴൊക്കെ നമ്മുടെ സ്വപ്നങ്ങള്‍ക്ക് നിറംപകരാറില്ലേ. നിറയെ കിളികളും പൂക്കളും സുഗന്ധവുമായിആകാശം മുട്ടി നില്‍ക്കുന്ന ചില്ലകളുള്ള ആ മരമായിരുന്നുഞങ്ങളുടെ സ്വപ്നം. പൂമരത്തിന്റെ ചിത്രത്തിനു പകരംഇവിടെ തളിര്‍ത്തു കായ്ച്ചു നില്‍ക്കുന്ന ഒരു മാമരമുണ്ട്. പോയകാലത്തെ വെയിലും നിലാവുമേറ്റ അല്പമല്ലാത്തതലയെടുപ്പോടെ തന്നെ . മാമരത്തിനു പകരം നമുക്ക് ഈപള്ളിക്കൂടത്തിന്റെ ചിത്രം വരയ്കാം. സഹര്‍ഷം.........വിനീതമായി.........

2 അഭിപ്രായങ്ങൾ:

  1. When Dr. Vaathusseri invited Sreejin C K to collect the magazine, i was thinking what a stupid person i am, who couldn't think of such an excellent topic to write a poem. since then i stopped writing poem and started to write more stories!! the blog reminds me a season of innocence at RGMHS, with Prakashan Manikkoth, Unni mash, Premi teacher, Shaji mash, Sateeshan mash and Sudhi mash(8D)
    Shijith Raghavan

    മറുപടിഇല്ലാതാക്കൂ
  2. കലയുടെ പുതിയ ലോകത്തേക്ക് സ്വാഗതം

    മറുപടിഇല്ലാതാക്കൂ